Saturday, March 24, 2012

ജീവിതം

ആധുനിക ജീവിതം പലപ്പോഴും
ഉദ്യാനത്തില്‍ നിന്നും
മരുഭൂമിയിലേക്ക്
മരുപ്പച്ച തേടിയുള്ള യാത്രയാണ്
തളര്‍ന്നു വീഴുമ്പോള്‍
പൂക്കളും കിളികളും
കാഥികന്റെ വേഷം കെട്ടി
കഥപറഞ്ഞു തുടങ്ങും
തിരിച്ചരിവുണ്ടാകുംപോഴേക്കും
തിരിച്ചുവരാനാകത്തവണ്ണം
നമ്മള്‍ ഒരു പാട് ദൂരം പിന്നിട്ടിരിക്കും ..